ദണ്ഡകം

ആട്ടക്കഥ: 

ദേവയാനി സ്വയംവരം

കഥാപാത്രങ്ങൾ: 

ശുക്രൻ

സുകേതു

അംഭോജബാണരുചിദംഭോളിപാണിഗുരു-

ഡിംഭോതിധീരനുരുമന്ദം

തദനുപശുവൃന്ദം,സകലശുഭകന്ദം,

വനനികടമതിലവനു-മനിശമതുമേയ്ക്കുമള-

വതികഠിനബുദ്ധികളമന്ദം;

ദൈത്യെന്ദ്രഭൃത്യവരരത്യന്തരോഷമോടെ-

തിര്‍ത്തന്നുസംയതിഹനിച്ചു;

പുനരവര്‍നിനച്ചു,ശവമഥപൊടിച്ചു,

മധുസഹിതമാക്കിയതു-

നല്‍കിനിജഗുരുവിനഥ-

അവനുടനെടുത്തതുകുടിച്ചു.

നീലാംബുജാക്ഷിമണിമാലാ,കചന്‍നിയത-

കാലേവരാഞ്ഞുകവിപുത്രീ;

നളിനദളനേത്രീ,നയനസുഖദാത്രീ,

അഴലിലഥമുഴുകിയവള-അതുപൊഴുതുനിജജനക-

നികടമുടനേത്യമൃദുഗാത്രീ.

ഇന്ദ്രാരിവന്ദ്യനൊടുചന്ദ്രാഭിരാമമുഖി

സാന്ദ്രാദരാലിതുപറഞ്ഞു,

മനതളിരഴിഞ്ഞു,മാമുനിയറിഞ്ഞു,

-കചനെയിഹമനുവര-വിശേഷമതിനാലുടനെ-

പ്രാണനൊടുചേര്‍പ്പനിതിമൊഴിഞ്ഞു

അരങ്ങുസവിശേഷതകൾ: 

മധുസഹിതമാക്കിയതു-  എന്ന് പാടിയശേഷം, പഞ്ചാരിമേളം. കചാംശമാര്‍ന്നമധുകുടത്തിലാക്കിമൂടി,ശുക്രാചാര്യരെവന്ദിച്ച്,സല്‍ക്കരിച്ച്പാനംചെയ്യിക്കുന്നു.