രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
തതസ്സമിത്രസ്സഹസാവനേചരന്‍
സുകേതുനാമാസുരഘാതതല്‍പരഃ
കുതൂഹലാദേവമചിന്തയത്തദാ
മഹാകിരാതോദിതിജാധിപപ്രിയഃ
കാനനമിതിലിവനെന്തിനായ്അഭിമാനമോടുവരുന്നിതേകനായ്
ദാനവനായകകിങ്കരനാകിയമാനധനാഠ്യംശങ്കിക്കാതെ
ഉത്തരകേസരിമരുവുംകാട്ടില്‍കരുത്തനാകുംകരിവരനധികം
പെരുത്തമദമതുകാട്ടുംപോലേതരത്തിലിന്നിങ്ങിവനുടെവരവും
ഇരുത്തവന്‍ഞാനിവനേയന്തകപുരത്തിലിന്നുരുധീരതയോടെ
വരുത്തിടുന്നുണ്ടുന്നതകീര്‍ത്തികള്‍നിരര്‍ത്ഥമാക്കീടാമോജന്മം?
വഹിച്ചിരിക്കുന്നിവനുംദണ്ഡംസഹിക്കുമോഇന്നെന്നുടെദണ്ഡം?
അഹിക്കുമാമോഖഗവരതുണ്ഡംസഹിച്ചിരിപ്പാനധികംചണ്ഡം
മഹാഹതികൊണ്ടിവനുടെമുണ്ഡംമഹീതലത്തില്‍ചിതറുംതൂര്‍ണം
മഹീരുഹാണാംസുമനഷ്ഷണ്ഡംമാരുതവേഗാലിവസങ്കീര്‍ണ്ണം
നടക്കനിങ്ങളുമനുഗന്മാരേഎടുത്തുകൊള്ളുവിനായുധജാലം
പൊടിപ്പനടിമുടിയിവനെയൊട്ടുംമടിച്ചിടേണ്ടാഇതുകാലം
പഠിത്തമേറുംകചനല്ലേയിവന്‍അടുത്തുചെല്ലുവിനനുവേലം
കാടിതുവനചരനാടകമിവിടെ-ത്തേടിയടുത്തതുമനുകൂലം(*പടുത്വ)
അമര്‍ത്യകുലഗുരുതന്നുടെപുത്രനെ-യമര്‍ത്തിയെന്നാലുളവാകും
സമസ്തമുനിവരഭാര്‍ഗവനവനുടെ-യനര്‍ത്ഥശാന്തിക്കാളാകും
നിമിത്തമതിനുണ്ടവനുടെപുത്രി-ക്കവങ്കലാഗ്രഹമതിരേകം
കിമര്‍ത്ഥമാത്മനിചിന്തയനര്‍ത്ഥംമുനിക്കുതന്നെഞാനേകും
അരങ്ങുസവിശേഷതകൾ:
സുകേതുവിന്‍റെതിരനോക്ക്, ആട്ടം.
ഈ പദം തോടിയിലും പതിവുണ്ട്.