സിന്ധുശയന നീയല്ലാതൊരു ബന്ധു നഹി മേ

രാഗം: 

ആനന്ദഭൈരവി

താളം: 

ചെമ്പട

ആട്ടക്കഥ: 

ബാണയുദ്ധം

കഥാപാത്രങ്ങൾ: 

ഉഷ

പിത്രാ‍ ക്ണുപ്തം സമിതിസഹസൈവാനിരുദ്ധസ്യ ബന്ധം

സഖ്യാ വക്ത്രാദുദിതമുഖവൈവർണ്ണ്യമാകർണ്യ ഗൂഢം

ബാഷ്പാംഭോഭിഃ കുസുമമളിമം മ്ലാപയന്തീ കദുഷ്ണഃ

തദ്‌വിശ്ലേഷാദഥപുനരുഷാ വിഹ്വലാ ബഹ്വലാപീൽ

സിന്ധുശയന! നീയല്ലാതൊരു ബന്ധു നഹി മേ

ബന്ധുരാംഗനനിരുദ്ധനിദാനീം

ബന്ധനേന പരവശനായിഹ പോൽ

കഞ്ജവദനൻ കുന്ദമുകുളമഞ്ജുരദനൻ

അഞ്ജസാ മമ ചിരാർജ്ജിത ദുഷ്കൃത-

പുഞ്ജഫലമവനഹോ വലയുന്നിതു

ചഞ്ചലം ഹാ! കാമസുഖപ്രപഞ്ചമോർക്കിൽ

അഞ്ചിതാംബുധരനിരനടുവേ ചല-

ചഞ്ചലാവലി വിലാസം പോലെ

വിജ്ഞവിബുധ സം‌കീർത്തിത സമജ്ഞാവിത! തേ

യാജ്ഞസേനിയെപ്പോലെ നീയെന്നെയ-

ഭിജ്ഞ കാത്തുരക്ഷിക്കണമധുനാ

അരങ്ങുസവിശേഷതകൾ: 

ഉഷ വിഷാദത്തോടെ പദം. 

ബാണൻ അനിരുദ്ധനെ ബന്ധിയ്ക്കുന്നു.

തിരശ്ശീല.