Knowledge Base
ആട്ടക്കഥകൾ

വാടാ രണത്തിനാശു നീ കന്യകാജാരാ

രാഗം: 

ആഹരി

താളം: 

ചെമ്പട

ആട്ടക്കഥ: 

ബാണയുദ്ധം

കഥാപാത്രങ്ങൾ: 

ബാണാസുരൻ

ശ്രുത്വാ വാർത്താം സുതായാ രഹസി നിഗദിതാം ദ്വാരരക്ഷ്യാ തദാനീം

ബാണോ ബാഹാഗ്രജാഗ്രന്നിശിതപരശുകോദണ്ഡ തൂണീരബാണഃ

ശുദ്ധാന്തേ ബദ്ധമോദം സമുഷിതമുഷയാ സ്പർദ്ധമാനോനിരുദ്ധം

ക്രുദ്ധാത്മാ ജ്യാനിനാദൈഃ ശ്രുതിമഥ ദലയന്നാഹവായാജൂഹാവ

വാടാ! രണത്തിനാശു നീ കന്യകാജാരാ

വാടാ! രണത്തിനാശു നീ

കന്യകയ്ക്കു ദൂഷണങ്ങൾ വന്നിഹ ചെയ്തൊരു നിന്നെ

ഉന്നതകൃപാണം കൊണ്ടു കൊന്നീടുവനിന്നു തന്നെ

പാർത്തലത്തിലെന്നുടയ കൂർത്തുമൂർത്ത ശരമേറ്റു

ആർത്തനായിന്ദ്രനും മേരുഗർത്തമതിൽ വാഴുന്നില്ലേ?

മൽക്കരഹതികൾ കൊണ്ടു ദിക്കരികളുഴന്നേറ്റം

ദിക്കുഹരംതന്നിൽ ഭയമുൾക്കൊണ്ടു വസിച്ചീടുന്നു

നാരീമണിമാലികയെ ദൂരവെ നീ കൈവെടിഞ്ഞു

ധീരനെങ്കിൽ പോരിനാശു നേരിടിക മൂഢ! ഖേട!