രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
തത്രാന്തരേ ഗ്രൂതമുഷാ പ്രതിഹാരരക്ഷീ
തസ്യാം നിരീക്ഷ്യ രതിലക്ഷ്മ ഹി തൽ സമസ്തം
നിശ്വാസധൂസരരുചാ പ്രഥമം മുഖേന
ബാണം ന്യവേദയദസാവഥ വാങ്മുഖേന
ദാനവവംശശിഖാമണേ! ശൃണു
മാനനിധേ മമ ഭാഷിതം
പുത്രികതന്നുടെ കൃത്യങ്ങൾ പാർക്കിൽ
ചിത്രമതെന്നേ പറയാവൂ
എന്തിഹ ചൊൽവതു ഞാൻ ശിവശിവ
ഹന്ത! പകർന്നു കാലം
അന്തകൻകൂടെ വെടിഞ്ഞ കിഴവി ഞാൻ
എന്തെല്ലാം കാണ്മാനിരിക്കുന്നിനിയും
കണ്ടതും കേട്ടതും മിണ്ടരുതിക്കാലം
മിണ്ടാതിരുന്നാലും ഉണ്ടാമനർത്ഥവും