കാമോപമ രൂപൻ കമനൻ വന്നു നിദ്രയിൽ

രാഗം: 

സാവേരി

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

ബാണയുദ്ധം

കഥാപാത്രങ്ങൾ: 

ഉഷ

കാമോപമ രൂപൻ കമനൻ വന്നു നിദ്രയിൽ 

കാമിനീ മമ സവിധേ

ശ്യാമകമലദള കോമള കളേബരൻ

വാമമിഴിമാർ മതിവലക്കും മഞ്ജുഹസിതൻ

പൂന്തേൻ മൊഴി അവൻ ഏകാന്തേ മെല്ലെ അണഞ്ഞു

കാന്തേന്ദു മണിമേട കമ്രതളിമമതിൽ

ചന്തമിയലും മുഖചെന്താമരയിൽ നിന്നു

ചിന്തും മധു തന്നെന്റെ പന്തുമുലമേൽ ചേർന്നു

ലോലലോലപല്ലവ ലീലകോലും അംഗുലീ-

ജാലം കൊണ്ടു തലോടി ജാതരൂപമേനിയേ

നീലവേണീ എന്നുടെ നീവി തന്നുടെ

ബന്ധചാലനം തുടർന്നപ്പോൾ ചലമിഴി ഉണർന്നു ഞാൻ

അരങ്ങുസവിശേഷതകൾ: 

ഈ പദം ഇപ്പോൾ ചാരുകേശി രാഗത്തിലാണ് പതിവ്.