സർവ്വലോകനാഥനായ ശർവനെ

രാഗം: 

ആഹരി

താളം: 

പഞ്ചാരി

ആട്ടക്കഥ: 

ബാണയുദ്ധം

കഥാപാത്രങ്ങൾ: 

നന്ദികേശ്വരൻ

ഏവം സന്തിന്ത്യ നന്ദീ പൃതുഭുജപടിമാ ദുർജ്ജടേഃ പാർശ്വവർത്തീ

ധൃത്വാ ദോഷ്ണാ ത്രിശൂലം പ്രമദയമഭടക്രൂരദംഷ്ട്രാകരാളം

രാജ്യദ്രൂക്ഷാക്ഷി കോണപ്രസൃമരബഹളക്രോധലിംഗസ്ഫുലിംഗഃ

പ്രദ്യുമ്നം ദ്വാരസീമ്നി ത്വരിതമുപഗതം പ്രേക്ഷ്യ സാക്ഷേപമൂചേ

സർവ്വലോകനാഥനായ ശർവനെ ഭയപ്പെടാതെ

പൂർവ്വദേവപരിവൃഢന്റെ പുരിയിൽ വന്നതാരെടാ?

വൃഷ്ണിഹതക! നില്ലുനില്ലെടാ!

കൃഷ്ണതനയ! വൃഷ്ണിഹതക നില്ലുനില്ലെടാ