സുന്ദരിമാർമണി ബാണനന്ദിനിയും

രാഗം: 

എരിക്കലകാമോദരി

താളം: 

ചെമ്പട

ആട്ടക്കഥ: 

ബാണയുദ്ധം

കഥാപാത്രങ്ങൾ: 

ഉഷ

ചിത്രലേഖ

ഇത്ഥം ബാണാസുരൻ താൻ നിജസചിവരുമായ് ഭൂരിമോദേന സാകം
ശ്രീമാനാസ്ഥാനദേശേ മരുവിടുമളവിൽ തൽ സുതാ വിശ്വമാന്യാ
ശ്രീലാവണ്യാംഗശോഭാ പരികലിത സമസ്താംഗനാ ടോപഭാരാൽ-
ബാലാ ശൃംഗാരലീലാ സുതനു നിജസഖീ സാനുരാഗം രരാസ

സുന്ദരിമാർമണി ബാണനന്ദിനിയും സഖീ-
വൃന്ദമോടങ്ങൊത്തുചേർന്നു ഭംഗിയോടെ

ചന്ദ്രകര രഞ്ജിതമാം ചന്ദ്രശാലോപരി-
ചന്ദ്രമുഖി ചെന്നു കളിയാടി മന്ദം

ആളിമാർ നടുവിൽ പന്തും ആടിക്കൊണ്ടങ്ങിനെ
മാളികമുകളിൽ വിളയാടി നീളേ

കുന്തളബന്ധം അഴിഞ്ഞതിടങ്കൈ
കൊണ്ടു താങ്ങിക്കൊണ്ടും

പന്തണിമുലയാൾ പന്തുവലം കൈ കൊണ്ടടിച്ചും
ബന്ധുരഗാത്രം ഉലഞ്ഞു വലഞ്ഞതറിഞ്ഞനേരം തോഴി
അന്തിക സീമനി ചെന്നു വിലക്കി ഉരച്ചാളേവം