സരസീരുഹാക്ഷ ജയ മുരമഥന ശൗരേ

രാഗം: 

ഇന്ദളം

താളം: 

ചെമ്പട

ആട്ടക്കഥ: 

ബാണയുദ്ധം

കഥാപാത്രങ്ങൾ: 

ശിവൻ

നന്ദകാസിനിശിതാശ്രിനിഷ്ക്കരുണസന്ദിതാഖിലഭുജേസുരേ

നിന്ദതി സ്വസുതമിന്ദിരാപതിപദാരവിന്ദ മധുപേ ബലൗ

ഇന്ദ്രമുഖ്യസുരവൃന്ദശശ്വദഭിവന്ദ്യമാന ചരണാംബുജം

ചന്ദ്രമൗലിരഥ സാന്ദ്രമോദമരവിന്ദലോചനമഭാഷത

സരസീരുഹാക്ഷ ജയ മുരമഥന ശൗരേ!

പരിചിൽ നിൻ വൈഭവം പറയാവതല്ലേ

പീനമീനാകാര! പൃഥുലകമഠാകൃതേ!

ദാനവാന്തക! ദിവ്യസിംഹക! വടോ!

മുനിരാമ രഘുരാമ! മൃഡയ യദുരാമ മാം

ഘനനീലപശുപാല! കൽക്കിമൂർത്തേ!

പരിഭവം ബലിസുതൻ പലതുചെയ്തെങ്കിലും

പരമപുരുഷ! ഹൃദി കരുതീടൊല്ല

പരിചര്യകൊണ്ടു മമ പരിചിലഭയമിവനു

മുരമഥന! നൽകി ഞാൻ മുന്നമറിയേണം