Knowledge Base
ആട്ടക്കഥകൾ

സകലലോകനായക സാരസനയന ഹരേ

രാഗം: 

മദ്ധ്യമാവതി

താളം: 

അടന്ത

ആട്ടക്കഥ: 

ബാണയുദ്ധം

കഥാപാത്രങ്ങൾ: 

നാരദൻ

സകലലോകനായക! സാരസനയന ഹരേ!

അഖിലസാക്ഷിയാകും നീ

അറിയാതില്ലൊരു വസ്തുവുമെങ്കിലും ചൊല്ലാം

അധിനിദ്രമുഷകണ്ടുപോലനിരുദ്ധനെ

അതിമാത്രം കൊതികൊണ്ടുപോലെത്രയും പാരം

അലസയായതുകൊണ്ടുപോൽ

അംഗജബാണഫണിഗണവിഷം തീണ്ടിപോൽ

ആധിപൂണ്ടുപോൽ

അതു ചിത്രലേഖധരിച്ചു അർദ്ധരാത്രിയിലവളും

ഇപ്പുരേ ആഗമിച്ചു തന്നുടെ വേഷം

ചതികൊണ്ടുടനെ മറച്ചു

അനിരുദ്ധനെ കിളിമൊഴിക്കവൾ

ഹരിച്ചു കാഴ്ചയായ് വെച്ചു

അറിയാതെയിങ്ങു തേടുന്നു ദിക്കുകൾ തോറും

വെറുതെയെന്തിനു വാടുന്നു വാസുദേവ, കേൾ

മറിവല്ല ഞാൻ പറയുന്നു ബാണബദ്ധനായ്

അനിരുദ്ധനങ്ങു വാഴുന്നു ആർത്തനായിന്നു