വിദ്രുതം വന്നമർ ചെയ്കേടോ

രാഗം: 

ഘണ്ടാരം

താളം: 

അടന്ത

ആട്ടക്കഥ: 

ബാണയുദ്ധം

കഥാപാത്രങ്ങൾ: 

വിഷ്ണുജ്വരം

വിദ്രുതം വന്നമർ ചെയ്കേടോ സാമ്പ്രതം

ക്ഷുദ്രനെപ്പോലെ നീ കഥനം മാ കൃഥാഃ

ദർദ്ദുരഘോഷങ്ങൾ കേൾക്കിൽ ജളമതേ

കാദ്രവേയാധിപനുണ്ടോ ചലിയ്ക്കുന്നു?