രംഗം 3 ബാണൻ ശിവൻ

ആട്ടക്കഥ: 

ബാണയുദ്ധം

ബാണൻ ശിവനേയും ഭൂതഗണങ്ങളേയും സന്ദർശിക്കുന്നു.  ബാണനു കൈത്തരിപ്പ് കൂടിയിട്ട് പരമേശ്വരനോട് യുദ്ധത്തിനു വരുവാൻ അഭ്യർത്ഥിക്കുകയാണ്. അപ്പോൾ പരമേശ്വരൻ, താൻ ബാണന്റെ കിങ്കരനായതിനാൽ കിങ്കരന്മാരോട് യുദ്ധം ചെയ്യുന്നത് ഭൂഷണമല്ല എന്നും ബാണനെ എതിരിടാൻ താമസിയാതെ ഒരാൾ വരും എന്നും അറിയിക്കുന്നു.