മുഗ്ദ്ധമൃഗലോചനേ സ്നിഗ്ദ്ധമൃദുഭാഷിണി

രാഗം: 

കാമോദരി

താളം: 

ചെമ്പ

ആട്ടക്കഥ: 

ബാണയുദ്ധം

കഥാപാത്രങ്ങൾ: 

അനിരുദ്ധൻ

തദനു സരസാ സഖ്യാ വിഖ്യാതയോഗവിലാസയാ

മധുരിപു പുരാന്നീതോ നക്തം സ ശോണിതമന്ദിരം

സ്പടികതളിമേ രമ്യേ ഹർമ്യേ സ്മരക്ഷുഭിതാശയോ

രഹസി രമയൻ പ്രാദ്യുമ്നിസ്താമുഷാം സമഭാഷത

മുഗ്ദ്ധമൃഗലോചനേ! സ്നിഗ്ദ്ധമൃദുഭാഷിണി!
മത്തകളഹംസഗമനേ!

വിദ്ധൃതി ശരൈരുരസി ബദ്ധവൈരം മദനൻ
മുഗ്ദ്ധമുഖി! നിന്നിലതിസക്തനവനതുമൂലം

ചന്തമിയലും വദനകാന്തിനദിയിൽ മുഴുകി
നീന്തിവലയുന്നു നയനം

ഹന്ത ഘനജഘനമാമന്തരീപേ ചേർന്നു
ബന്ധുര ശശാങ്കമുഖി ബഹുസുഖമിയന്നുമേ

മാകന്ദബാണശര വേഗങ്ങളേറ്റധികം
വേദനയിൽ മുങ്ങി ഞാനും

രാകാശശാങ്ക കരരാജിവിലസുന്നളവിൽ
ശോകനദിയിൽ വീണ കോകമിഥുനം പോലെ

അരുവയർശിരോമണേ! പെരുവിരൽകൊണ്ടെന്തു
ധരണിയിൽ വരച്ചീടുന്നു?

സരസകുളുർമുലയിൽ സപദി ചേർത്തെന്നെയിഹ
തരികമുഖകമലമധു തരുണീകുലമാലികേ