മാരസന്നിഭാകാര മാരകുമാര

രാഗം: 

നവരസം

താളം: 

അടന്ത

ആട്ടക്കഥ: 

ബാണയുദ്ധം

കഥാപാത്രങ്ങൾ: 

ഉഷ

മാരസന്നിഭാകാര! മാരകുമാര! മാല്പെരുകുന്നു മനതാരിൽ

പാരാവാരസലിലേ പരിചൊടു ദിനകരൻ

വീര! മുങ്ങീടുന്നതു വിരവിൽ കണ്ടിതോ നാഥ!

അന്നു നിദ്രയിലെന്റെ അരികിൽ മെല്ലെയണഞ്ഞു

തന്നു വദനമധു തരസാ നീ പിന്നെയെങ്ങുപോയാറെ

പാരം വിവശയായ് ഞാൻ, ഇന്നെന്റെ നയനങ്ങൾ

ഏറ്റം സഫലങ്ങളായ് കാമനും ശരാസനം

കരതലെ എടുത്തെന്റെ പൂമെയ്യിൽ ശരമഴ പൊഴിക്കുന്നു

സോമനും രജനിയെ സ്വൈരം പുണർന്നീടുന്നു

താമസമരുതേതും സമയോചിത കേളിയിൽ

തിരശ്ശീല