മാമുനിതിലക രണഭൂമിയിൽ ബാണന്റെ

രാഗം: 

കേദാരഗൌഡം

താളം: 

ചെമ്പട

ആട്ടക്കഥ: 

ബാണയുദ്ധം

കഥാപാത്രങ്ങൾ: 

ശ്രീകൃഷ്ണൻ

മാമുനിതിലക! രണഭൂമിയിൽ ബാണന്റെ

ദോർമദം കളഞ്ഞീടുവൻ താമസം കൂടാതെ

മുഗ്ദ്ധനായിടുന്നൊരനിരുദ്ധനെ ബന്ധിച്ചു

ഉദ്ധതനായ് വാഴുമവൻ വദ്ധ്യനിന്നുതന്നെ

എന്നാലവനുടെ പുരമിന്നുരോധിപ്പാനായി

സന്നാഹം തുടങ്ങീടുന്നേനുന്നതമതേ ഞാൻ

തിരശ്ശീല