Knowledge Base
ആട്ടക്കഥകൾ

മാനയ വാചം മമ ദനുജാധിപ

രാഗം: 

പന്തുവരാടി

താളം: 

ചെമ്പട

ആട്ടക്കഥ: 

ബാണയുദ്ധം

കഥാപാത്രങ്ങൾ: 

കുംഭാണ്ഡൻ (മന്ത്രി)

മാനയ വാചം മമ ദനുജാധിപ!

മാനനിധേ സുമതേ!

മനസി വിചാരം മാ കുരു സാമ്പ്രതം

അനവധി മംഗലമുണ്ടാമിനിമേൽ

ദാരികതന്നുടെ ജാതകമോർക്കിൽ

സാരമതെന്നേ പറവാനുള്ളൂ

ഭൂരിഗുണാലയനാമൊരു വരനൊടു

ചാരുമുഖി തരസാ ചേർന്നീടും

അത്രയുമല്ലയി നിന്നുടെ ഭാഗ്യം

ചിത്രമതൊരുവനു പറവാനെളുതോ?

മൃത്യുഞ്ജയനും നിന്നുടെ സദനേ

കൃത്യം പലവക ചെയ്യുന്നില്ലേ?

ആകീടം കൈടഭരിപുവിലുമി-

ന്നലർബാണനു തടവില്ലിഹ പാർത്താൽ

അകതളിരിങ്കൽ നിനച്ചിതു നന്നാ-

യന്തഃപ്പുരമതു രക്ഷിക്കേണം.

തിരശ്ശീല