പ്രഹ്ലാദനോടു മുന്നം ഭവൽകുലജാതന്മാരെ

രാഗം: 

പൊറനീര

താളം: 

ചെമ്പട

ആട്ടക്കഥ: 

ബാണയുദ്ധം

കഥാപാത്രങ്ങൾ: 

ശ്രീകൃഷ്ണൻ

പ്രഹ്ലാദനോടു മുന്നം ഭവൽകുലജാതന്മാരെ

നിഗ്രഹിക്കയില്ലെന്നു സമയം ഞാൻ ചെയ്കമൂലം

സിംഹവിക്രമ! നിന്നെ നിഹനിക്കയില്ലെന്നു ഞാൻ

തീവ്രമദം കളവാൻ ഛേദിച്ചു കരങ്ങളെ.

ശേഷിച്ച കൈ നാലുമായ് സേവിക്ക മഹേശനെ

തോഷിച്ചു വാണീടുക ദോഷജ്ഞോത്തമ ഭവാൻ

ദ്വേഷിച്ചീടരുതെന്നും ധർമ്മതല്പരന്മാരിൽ

ഘോഷിച്ച് കല്യാണേന ഗമിക്കുന്നേൻ മന്ദിരേ ഞാൻ

തിരശ്ശീല

ബാണയുദ്ധം സമാപ്തം