ചിത്രപടലമിതു ബാലേ കാൺക

രാഗം: 

കാമോദരി

താളം: 

ചെമ്പട

ആട്ടക്കഥ: 

ബാണയുദ്ധം

കഥാപാത്രങ്ങൾ: 

ചിത്രലേഖ

ഉഷാഭാഷിതം സാ തദാ സന്നതാംസാ
സമാകർണ്യ കർണാമൃതം ചിത്രലേഖാ
ലിഖിത്വാ മൃഗീദൃഗ്വിശേഷാനശേഷാൻ
ക്രമാദ്ദർശയന്ത്യാഹ താം സാന്ത്വയന്തീ

ചിത്രപടലമിതു ബാലേ കാൺക
ചിത്രക വിലസിത ഫാലേ

സുരപരിവൃഢരിഹ ചാരേ കാൺക
സുരുചിര ഘനകചഭാരേ

സുമുഖി ദനുജരിതാ സർവ്വേ രൂപ-
ശമിത സുരയുവതി ഗർവ്വേ

സോമാന്വയഭൂപന്മാരിവർ
കാമോപമ രൂപന്മാർ

വസുദേവനും ഇതാ ചാലേ കാൺക
ഹസിതാപാംഗീ (-അസിതപാംഗി എന്ന് പാഠഭേദം)  സുശീലേ

സുദതി വിലസതി മുകുന്ദൻ കാൺക
സൂദിത സുരരിപുവൃന്ദൻ

തൽസുതൻ ഇവൻ അതി ധന്യൻ കാൺക
മൽസഖീ ജനബഹുമാന്യൻ

അവനുടെ സുതൻ അനിരുദ്ധൻ കാൺക
ഭുവന വിമോഹന മുഗ്ദ്ധൻ

അരങ്ങുസവിശേഷതകൾ: 

ചിത്രലേഖ, ഓരോരോ ചിത്രങ്ങൾ വരച്ച് ഉഷയോട് ഇതാണോ ഇതാണോ എന്ന് ചോദിക്കുന്നു. അവസാനം അനിരുദ്ധന്റെ രേഖാചിത്രം കാണിയ്ക്കുന്നു. സ്വപ്നത്തിൽ കണ്ടത് അനിരുദ്ധൻ തന്നെ എന്ന് തിരിച്ചറിഞ്ഞ് അടുത്ത പദം.