കിം കിം അഹോ സഖീ

രാഗം: 

ഷൺ‌മുഖപ്രിയ

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

ബാണയുദ്ധം

കഥാപാത്രങ്ങൾ: 

ചിത്രലേഖ

കിം കിം അഹോ സഖീ സങ്കട രുദിതം?

കിംകൃതമിന്നിദം അയി തേ?

മങ്കമണേ പുനരെന്നോടു ചൊൽവാൻ

ശങ്കയൊരൽപ്പവും അരുതേ

കന്യകയാം തവ കാന്തസമാഗമം

ഇന്നിത സംഗതി നിയതം

ധന്യേ നിന്നുടെ ഹൃദയമഴിച്ചൊരു

ധന്യനവൻ പുനരേവൻ?

മന്നിടമതിലൊരു പുണ്യതമൻ കിമു?

കിം ദിതിജൻ? കിമു ദേവൻ?

അരങ്ങുസവിശേഷതകൾ: 

ഇത് ഇപ്പോൾ ജോൺപുരിയിലും പതിവുണ്ട്.