കമലഭവഭവമുനേ കഴലിണ തൊഴുന്നേൻ

രാഗം: 

സുരുട്ടി

താളം: 

ചെമ്പ

ആട്ടക്കഥ: 

ബാണയുദ്ധം

കഥാപാത്രങ്ങൾ: 

ശ്രീകൃഷ്ണൻ

സാകം ശൗരിസ്സചിവവൃഷഭൈഃ പൗത്രവിശ്ലേഷദുഃഖാത്

കൃഛ്‌റന്നീതേഷ്വഥ കതിപയോഷ്വേകദാ വാസരേഷു

വ്യോം‌നസ്സീം‌നശ്ശശിമണികലാ ശുഭ്രമഭ്യാപതന്തം

ദൃഷ്ട്വാപൃച്ഛൽ സദസികലഹാനന്ദിനം താപസേന്ദ്രം

കമലഭവഭവമുനേ കഴലിണ തൊഴുന്നേൻ

ശമനിലയ! കാൺകയാൽ ശമലവുമകന്നു മേ

പരിപാവനം ജഗതി തവ ദർശനം

ഹരിദാസദിനമണേരിവ ശോഭനം

വന്നു മമ നിരവധികഭാഗ്യജാലം

ഇന്നിവിടെ മാമുനേ! വരികമൂലം

ഇദമജനി മമ ഗൃഹം ലോകോത്തരം

പദപാംസുവേൽക്കയാൽ തവ സത്വരം

പൗത്രനെ പാരിലെങ്ങാനുമുണ്ടോ

ഇത്രിലോകീ നിത്യപഥിക! കണ്ടു?