ഉദ്ധതനായനിരുദ്ധനെയിന്നിഹ

രാഗം: 

കേദാരഗൌഡം

താളം: 

ചെമ്പട

ആട്ടക്കഥ: 

ബാണയുദ്ധം

കഥാപാത്രങ്ങൾ: 

ശ്രീകൃഷ്ണൻ

ഉദ്ധതനായനിരുദ്ധനെയിന്നിഹ

ശുദ്ധാന്തമതിൽ ബദ്ധതനാക്കി

സ്പർദ്ധയൊടധുനാ വാഴും നിന്നുടെ

വിദ്ധ്വംസനമയി തരസാ ചെയ്‌വൻ

മൂഢ! മഹാസുര മൃധഭുവി നിന്നുടെ

രൂഡമദം കളവേനധുനാ