ഇത്ഥം പ്രിയാളി ദൃഢബദ്ധാളകം തദനു

ആട്ടക്കഥ: 

ബാണയുദ്ധം

ഇത്ഥം പ്രിയാളി ദൃഢബദ്ധാളകം തദനു

തദ്ദസ്തമൻപൊടു പിടിച്ചു

കളികൾ വിരമിച്ചൂ, കളമൊഴി ഗമിച്ചു

വിലമണി നിലയമതി വിരവിനൊടുചെന്നു നിശി-

വിശദയനോപരി ശയിച്ചൂ

വണ്ടാരണിക്കുഴലി കണ്ടാൾ കിനാവിലഥ

തണ്ടാർശരാതിരമണീയം

നൽപ്പുഞ്ചിരിപ്പുതുമ മുൽപ്പാടുതൂകിയവൾ

അപ്പൊൺകൊടിക്കരൾ കവർന്നൂ

അരികിലഥ ചെന്നു, അവളൊടഥ ചേർന്നു

അവളുമുടനതിരസിക രമണനെ ലഭിച്ചളവിൽ

അഖിലവുമഹോ ബത മറന്നു.

തിരശ്ശീല

അനുബന്ധ വിവരം: 

ഇപ്പോൾ അരങ്ങത്ത് നടപ്പില്ല.