Knowledge Base
ആട്ടക്കഥകൾ

ഹാ ഹാ കാന്ത ജീവനാഥ

രാഗം: 

ഘണ്ടാരം

താളം: 

ചെമ്പട

ആട്ടക്കഥ: 

ബാലിവധം

കഥാപാത്രങ്ങൾ: 

സീത

ദശാസ്യനങ്ങേവമുരച്ചു വേഗാൽ

എടുത്തു സീതാം ബത തേരിലാക്കി

നടന്നനേരം പരിതാപഖിന്നാ

ദശാസ്യമാലോക്യ രുരോദതാരം

ഹാ ഹാ കാന്ത ജീവനാഥ പാഹി പാഹി ദീനാമേനാം

ഹാ ഹാ ബാലലക്ഷ്മണ മാം പാഹി പാഹി ദീനാമേനാം

രാക്ഷസവഞ്ചിതയായി ഞാൻ ഹാഹായെന്നെകാത്തുകൊൾക

ഹാ കുമാര ഹാ ഭരത ഹാ ജനനി ഭൂതധാത്രി

ഹാ കൗസല്യേ ഹാ ജനക ദീനാമേനാം പാഹി പാഹി

അനുബന്ധ വിവരം: 

ഇപ്പോൾ നടപ്പില്ല