സുഗ്രീവ നിന്‍‌ഹൃദി പ്രത്യയം

രാഗം: 

കേദാരഗൌഡം

താളം: 

ചെമ്പ

ആട്ടക്കഥ: 

ബാലിവധം

കഥാപാത്രങ്ങൾ: 

ശ്രീരാമൻ

സുഗ്രീവ നിന്‍‌ഹൃദി പ്രത്യയം വരുവതിനു

അഗ്രേ നീ കാണവേ സാലങ്ങളെ

ഉഗ്രമാം ബാണമയച്ചു പിളര്‍ന്നീടാം

വിക്രമം നീയതിനെയറിക കപിവീര

സാദരമയേ വാക്കു കേൾക്ക മമ വീര

തിരശ്ശീല

അർത്ഥം: 

സുഗ്രീവ നിനക്കു വിശ്വാസം വരുവാനായി മുന്നിൽ കാണുന്ന ഈ സാലങ്ങളെ ഞാൻ അമ്പെയ്ത് വീഴ്ത്താം. എന്റെ പരാക്രമം നീ അറിയുക.