ശ്രീവത്സവത്സരാമ ശ്രീനാരായണ

രാഗം: 

ഭൂപാളം

താളം: 

ചെമ്പട

ആട്ടക്കഥ: 

ബാലിവധം

കഥാപാത്രങ്ങൾ: 

ബാലി

ശ്രീവത്സവത്സരാമ ശ്രീനാരായണ

ഗോവിന്ദ മുക്തിം ദേഹി

ഏവം പറഞ്ഞു ഭഗവാനൊടു ചേർന്നു ബാലീ

താവൽ ശരം പരിഹരിച്ചു തതസ്തദീയം

കർമ്മങ്ങൾ ചെയ്തു വിധിനാ കപിഭിസ്തദാനീം

സന്മാനസൻ രവിസുതൻ പുരമേത്യവാണൂ

ബാലിവധം സമാപ്തം

അർത്ഥം: 

അല്ലയോ കാരുണ്യവാരിധിയായ ശ്രീരാമാ, ശ്രീനാരായണ, എനിക്ക് മോക്ഷത്തെ നൽകിയാലും

ശ്ലോകം:-ഇങ്ങനെ പറഞ്ഞു കൊണ്ട് ബാലിയുടെ മാറിൽ നിന്നും അമ്പ് വലിച്ചെടുത്തപ്പോൾ, ബാലി ഭഗവത്പാദങ്ങളിൽ ചേർന്നു. മരണാനന്തരകർമ്മങ്ഗ്നൾ വിധിപോലെ ചെയ്തശേഷം സുഗ്രീവൻ രാജാവായി വാണു.