വാനരേന്ദ്ര നിൽക്ക ഇവിടെ മാമകം വാക്യം

രാഗം: 

ഘണ്ടാരം

താളം: 

പഞ്ചാരി

ആട്ടക്കഥ: 

ബാലിവധം

കഥാപാത്രങ്ങൾ: 

ഹനൂമാൻ

വാനരേന്ദ്ര നിൽക്ക ഇവിടെ മാമകം വാക്യം

മാനസം തെളിഞ്ഞു കേൾക്ക ഭാനുനന്ദന

മലയമായ ശൈലശിഖരം ഇവിടമാകുന്നു

ബാലിഭീതി ഇവിടെയില്ലെന്നോർത്തു കാൺകെടോ

കളക സംഭ്രമം കപീന്ദ്ര വച്‌മി കിഞ്ചന

അർത്ഥം: 

അല്ലയോ വാനരരാജാവേ, എന്റെ വാക്കുകൾ കേട്ടാലും. നമ്മൾ താമസിക്കുന്നത് വലിയ പർവ്വതത്തിന്റെ കൊടുമുടിയിൽ ആണ്. അതിനാൽ ബാലിയെ പേടി ഇവിടെ വേണ്ട. (ഋശ്യമൂകാചലത്തിൽ ബാലി പ്രവേശിക്കില്ല.) അതിനാൽ സംഭ്രമിക്കരുത്.