രാത്രിഞ്ചരപുംഗവ

രാഗം: 

ഘണ്ടാരം

താളം: 

ചെമ്പ

ആട്ടക്കഥ: 

ബാലിവധം

കഥാപാത്രങ്ങൾ: 

അകമ്പനൻ

ശ്ലോകം
ശ്രീരാമചന്ദ്രന്‍ ഖരദൂഷണാദീന്‍
പോരാളിവീരന്‍ കൊലചെയ്തശേഷം
ആരാദവാപ്യാഥനിശാചരേന്ദ്രം
നരാശന: കശ്ചിദുവാച വൃത്തം

പല്ലവി:
രാത്രിഞ്ചരപുംഗവ മഹാരാജരാജ
വൃത്രാരിദര്‍പ്പഹരവിക്രമ മഹാത്മന്‍

അനുപല്ലവി:
കൃത്താരിചക്ര തവ സോദരിയെ വിപിനേ-
യെത്രയും വികൃതയായി ചെയ്തിതൊരുമനുജന്‍

ചരണം 1:
ലക്ഷ്മണനെന്നല്ലൊ പേരവനുവീര
ലക്ഷ്മണാഗ്രജനായ രാമനതിധീരന്‍

ചരണം 2:
ഇക്ഷുകാര്‍മുകനിങ്ങു രതിയോടിവരാമന്‍
ഇക്ഷിതിയില്‍ മേവുന്നു സീതയോടും താനും

ചരണം 3:
നാരിയവള്‍തന്നുടെയ രൂപഗുണമോര്‍ത്താല്‍
ആര്യ തവയോഗ്യയായുള്ളവള്‍ നികാമം

അർത്ഥം: 

ശ്രീരാമചന്ദ്രന്‍ ഖരദൂഷണദീന്‍:- യുദ്ധവീരനായ ശ്രീരാമചന്ദ്രന്‍ ഖരദൂഷണാദികളെയെല്ലാം കൊലചെയ്തു. അതിനുശേഷം ഒരു രാക്ഷസൻ‍, രാക്ഷസചക്രവര്‍ത്തിയുടെ അരികില്‍ വന്ന് പറഞ്ഞു.

രാത്രിഞ്ചരപുംഗവ:- രാക്ഷസശ്രേഷ്ട! രാജാധിരാജ, ദേവേന്ദ്രന്റെ അഹങ്കാരത്തെ നശിപ്പിക്കുന്ന പരാക്രമത്തോടുകൂടിയവനേ,മഹാത്മാവേ.
ശത്രുസമൂഹത്തെ അരിഞ്ഞൊടുക്കിയവനെ അങ്ങയുടെ സോദരിയെ കാട്ടില്‍വച്ച് ഒരു മനുഷ്യന്‍ വിരൂപയാക്കിയിരിക്കുന്നു.
ലക്ഷ്മണനെന്നാണന്റെ പേര്‍. ലക്ഷ്മണന്റെ ജേഷ്ഠനായ രാമന്‍ മഹാധീരനാണ്.
കാമദേവന്‍ രതിയോടെന്നപോലെ ഇവിടെ ഭുമിയില്‍ രാമന്‍ സീതയോടോത്ത് വാഴുന്നു.
ആ നാരിയുടെ രൂപഗുണം വിചാരിച്ചാല്‍,സ്വാമിൻ‍, അവിടുത്തേക്ക് തികച്ചും യോഗ്യയായുള്ളവളാണ് അവള്‍