കാന്തനെ അവര്‍ കൊലചെയ്താലോ 

രാഗം: 

പുന്നഗവരാളി

താളം: 

ചെമ്പ

ആട്ടക്കഥ: 

ബാലിവധം

കഥാപാത്രങ്ങൾ: 

സീത

ചരണം 4
കാന്തനെ അവര്‍ കൊലചെയ്താലോ പിന്നെ
സന്തതം എന്നോടു മരുവീടാമെന്നു
ചിന്തയിലെന്തിനു കരുതീടുന്നു നീ
ഹന്ത മരിച്ചീടുകയേയുള്ളു ഞാൻ

അർത്ഥം: 

കാന്തനെ അവര്‍ കൊലചെയ്താലോ:- കാന്തനെ അവര്‍ കൊന്നാല്‍ പിന്നെ എന്നും എന്നോടോത്തു കഴിയാമെന്നു നീയെന്തിനു വിചാരിക്കുന്നു? അങ്ങിനെ വന്നാല്‍ ഞാനും മരിച്ചീടുകയേയുള്ളു.
 

അനുബന്ധ വിവരം: 

രംഗം പതിന്നാലിൽ  സീത പുഷ്പകവിമാനത്തിൽ നിന്നും താഴേക്കിട്ട ആഭരണങ്ങൾ സുഗ്രീവൻ രാമനു കാണിച്ചുകൊടുക്കുന്നു.  വാൽമീകി രാമായണത്തിൽ ഇവ ആരുടെ ആഭരണം എന്ന് പരിശോധിക്കാൻ ലക്ഷ്മണനെ ഏല്പിക്കുന്നു, രാമൻ. ലക്ഷ്മണൻ തോൾ വള നോക്കി എനിക്ക് ഇതാരുടെ എന്നറിയില്ല, കൈവളകൾ നോക്കി എനിക്ക് ഇതും ആരുടെ എന്നറിയില്ല. പാദസരം കണ്ട്, ഇത് ഞാൻ നിത്യവും വന്ദിച്ചിരുന്ന കാലുകളിൽ അണിഞ്ഞ് കണ്ടിട്ടുണ്ട് എന്ന് മറുപടി പറയുന്നു. ലക്ഷ്മണൻ സീതയുടെ-ജ്യേഷ്ഠഭാര്യയുടെ- മുഖവും ദേഹവും ഒന്നും കണ്ടിട്ടില്ല ഭക്തികൊണ്ട് എന്ന് വ്യഗ്യം. ഇങ്ങനെ ഉള്ള ലക്ഷ്മണനോട് ഇത്തരം കഠിനവാക്കുകൾ പറഞ്ഞതുകൊണ്ടാണ് സീതയ്ക്ക് ദുര്യോഗം ഉണ്ടായത് എന്ന് കുട്ടികൃഷ്ണമാരാർ.