രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
പല്ലവി
എന്നാര്യപുത്ര മരതകമയം കണ്ഠം
നന്ദികലരും ശൃംഗം ശൃംഗാരങ്ങളല്ലൊ
അനുപല്ലവി
വെള്ളികുളമ്പുകള്‍ നാലും സ്വണ്ണമല്ലോ ദേഹം
തുള്ളിക്കളിച്ചു നല്ല പുല്ലുകളും തിന്നു
ചരണം 1
കല്യാണകാന്ത്യാ കല്യാണമാര്‍ന്നു കളിക്കും
പുള്ളിമാന്‍ തന്നില്‍ മോഹം പാരം ഉണ്ടിന്നിനിക്കുള്ളില്‍
അർത്ഥം:
എന്നാര്യപുത്ര:- എന്റെ ആര്യപുത്രാ,മരതകമയമായ കഴുത്തോടും വെള്ളിക്കുളമ്പുകളോടും സുന്ദരങ്ങളായ കൊമ്പുകളോടും സ്വര്‍ണ്ണമയമായ ദേഹത്തോടും കൂടിയതും, ഇളംപുല്ലുകളും തിന്ന് തുള്ളികളിച്ചുനടക്കുന്നതുമായ ഈ പുള്ളിമാന്‍ എന്റെയുള്ളില്‍ വല്ലാത്ത ആഗ്രഹത്തെ ജനിപ്പിക്കുന്നു.