ഹാ ഹാ നാഥ നായക

രാഗം: 

ആഹരി

താളം: 

ചെമ്പട

ആട്ടക്കഥ: 

ബാലിവധം

കഥാപാത്രങ്ങൾ: 

താര

ശ്രീരാമനേവമരുൾചെയ്തതു കേട്ടനേരം

നാരായണം നയനഗോചരമാശു ദൃഷ്ട്വാ

പാരം തെളിഞ്ഞു ഹൃദയം സബഭൂവബാലി

താരാതതോ നിജപതിം സമുപേത്യ ചൊന്നാൾ

ഹാ ഹാ നാഥ നായക

സദ്ഗുണ സ്വര്‍ഗ്ഗം മോഹിച്ചു

കിഷ്കിന്ധയെ ഉപേക്ഷിച്ചിതോ 

മുന്നം ഞാനരുളുന്നാളിൽ ഇന്നെന്തേവമുരയ്ക്കാത്തു

തുഗംവീര മുന്നിൽ നിൽക്കും അംഗദനെ കണ്ടായോ നീ

(രാമനോട്)

ത്വത്ഭാര്യാ വിയോഗത്താല്‍

മല്‍ഭര്‍ത്താരം കൊന്നല്ലൊ നീ

എന്നാലിവനോടുകൂടി

എന്നെയുമയക്ക ഭവാന്‍

അർത്ഥം: 

നല്ലസ്വർഗ്ഗം പ്രതീക്ഷിച്ച് നീ കിഷ്കിന്ധയെ ഉപേക്ഷിച്ചു പോവുകയാണോ? എന്റെ നാഥാ, നായകാ. മുൻപേ ഞാൻ പറഞ്ഞതാണല്ലൊ. അധികപരാക്രമീ, മുന്നിൽ നിൽക്കുന്ന മകൻ അംഗദനെ നീ കാണുന്നില്ലെ? (രാമനോടായി) നിന്റെ ഭാര്യയെ നിനക്കു നഷ്ടപ്പെട്ടു എന്നതിനാൽ നീ എന്റെ ഭർത്താവിനെ കൊന്നു. എന്നാൽ അവനോടുകൂടി എന്നേയും താങ്കൾ ദയവായി കൊല്ലുക.