സൗമിത്രേ സോദര മാരുതി

രാഗം: 

കല്യാണി

താളം: 

ചെമ്പട

ആട്ടക്കഥ: 

ബാലിവധം

കഥാപാത്രങ്ങൾ: 

ശ്രീരാമൻ

സൗമിത്രേ സോദര മാരുതി ഏവം

ഉരച്ചതിനുത്തരം സദൃശം ചൊൽക

സാമനിധേ സരസീരുഹലോചന

സ്വമികാര്യോത്സാഹിയല്ലോ ഹനൂമാൻ

അർത്ഥം: 

അല്ലയോ ലക്ഷ്മണാ ഹനൂമാനോട് നീ ഉത്തരം പറയുക. ഹനൂമാൻ ആകട്ടെ തന്റെ സ്വാമിയുടെ (സുഗ്രീവന്റെ) കാര്യങ്ങളിൽ വളരെ തൽപ്പരനും ആണ്.