സോദര നിന്നുടെ സോദരനാം ഞാൻ

രാഗം: 

ആഹരി

താളം: 

ചെമ്പട

ആട്ടക്കഥ: 

ബാലിവധം

കഥാപാത്രങ്ങൾ: 

സുഗ്രീവൻ

ശ്രീരാമനേവമരുൾ ചെയ്തതു കേട്ടുടൻ താൻ

സുഗ്രീവനാശു ഭയശോകവിഹീനനായി

ആരാവമോടു ഭുവനങ്ങൾ നടുങ്ങുമാറായ്

ഗേഹേസ്ഥിതം സപദി സോദരരേവമൂചേ

സോദര നിന്നുടെ സോദരനാം ഞാൻ

പോരിനെതിർത്തിഹ വിരവൊടു വന്നേൻ

തവകരഹതിയാലധികതരം ഞാൻ

വിവശത പൂണ്ടെന്നാകിലുമിപ്പോൾ

വഴുതുകയില്ലെന്നറിക സഹോദര

വരിക മഹാത്മൻ വരിക വൈകാതെ

രണഭൂമിയിൽ നീ വരിക സഹോദര

രണനിപുണന്മാരണിമുടിമൗലേ

തിരശ്ശീല

അർത്ഥം: 

ശ്ലോകം:- ശ്രീരാമൻ ഇങ്ങനെ പറയുന്നത് കേട്ടപ്പോൾ സുഗ്രീവനു പേടിയും ദുഃഖവും ഇല്ലാതെ ആയി. വീണ്ടും സഹോദരസമീപം ചെന്ന് ഇപ്രകാരം പറഞ്ഞു.

പദം:-സഹോദരൻ നിന്റെ സഹോദരനായ ഞാൻ പോരിനായി വന്നിരിക്കുന്നു. നിന്റെ അടികൾ കൊണ്ട് ഞാൻ ക്ഷീണിതനായി എങ്കിലും ഇപ്പോൾ ഇനി തിരിച്ചോടുകയില്ല എന്ന് അറിയുക. മഹാത്മൻ വൈകാതെ യുദ്ധത്തിനു വീണ്ടും വരിക.