സുന്ദരിമണിയായ

രാഗം: 

ഘണ്ടാരം

താളം: 

ചെമ്പ

ആട്ടക്കഥ: 

ബാലിവധം

കഥാപാത്രങ്ങൾ: 

രാവണന്‍

ചരണം 1
സുന്ദരിമണിയായ സീതതന്‍ വ്യത്തം,
കന്ദര്‍പ്പബാധ ചെയ്യുന്നെനിക്കോ

അർത്ഥം: 

സുന്ദരിമണിയായ:- സുന്ദരീരത്നമായ സീതയുടെ കഥകള്‍ എന്നില്‍ കാമപീഡയുളവാക്കുന്നു.

അരങ്ങുസവിശേഷതകൾ: 

കാമപീഡിതനായി രാവണന്‍ പീഠത്തിലിരിക്കുന്ന ഈ സമയത്ത് ഇടത്തുഭാഗത്തുകൂടി ‘കിടതകധിംതാ‘മോടെ മണ്ഡോദരി പ്രവേശിച്ച് രാവണനെ കണ്ട്, വന്ദിച്ചിട്ട് പദം അഭിനയിക്കുന്നു.