രംഗം 10 അയോമുഖിയെ അംഗവൈകല്യം ചെയ്ത് വിടുന്നു

ആട്ടക്കഥ: 

ബാലിവധം

അയോമുഖി എന്ന രാക്ഷസി രാമലക്ഷ്മണന്മാരെ തടയുന്നു. രാമകൽപ്പനപ്രകാരം ലക്ഷ്മണൻ അയോമുഖിയ്യുടെ കുചനാസികകൾ മുറിയ്ക്കുന്നു. അംഗഭംഗം വന്ന അയോമുഖി ഓടിപ്പോകുന്നു. അയോമുഖിയെ പറ്റി വാത്മീകി രാമായണത്തിൽ ഇല്ല. ഇത് ആട്ടക്കഥാകാരന്റെ നിർമ്മിതി ആണ്. കഥാഗതിയ്ക്ക് ഇത് മേന്മകൂട്ടുന്നുമില്ല. അതിനാൽ പണ്ടേ ഉപേക്ഷിച്ച രംഗം ആണിത്.