മാനവേന്ദ്രനായുള്ളോരു 

രാഗം: 

സൌരാഷ്ട്രം

താളം: 

അടന്ത

ആട്ടക്കഥ: 

ബാലിവധം

കഥാപാത്രങ്ങൾ: 

ലക്ഷ്മണൻ

മാനവേന്ദ്രനായുള്ളോരു രാമനോടേവം

ചൊല്ലുകിൽ കൊല്ലുവൻ നിന്നെ

മാനമോടോരോന്നേ പറയാതെ കാനനേ

പോക ചാകേണ്ട എങ്കിൽ

അർത്ഥം: 

മനുഷ്യകുലത്തിലെ ഇന്ദ്രനായ രാമനോട് നീ ഇങ്ങനെ പറഞ്ഞാൽ നിന്നെ ഞാൻ കൊല്ലും. കൊല്ലപ്പെടേണ്ടാ എങ്കിൽ കാട്ടിലേയ്ക്ക് എവിടെ വേണമെങ്കിലും പൊയ്ക്കോ.