പോവതിനെന്നോടോതുവാൻ

രാഗം: 

സൌരാഷ്ട്രം

താളം: 

അടന്ത

ആട്ടക്കഥ: 

ബാലിവധം

കഥാപാത്രങ്ങൾ: 

അയോമുഖി

പോവതിനെന്നോടോതുവാൻ

മന്നിലേവനുള്ളതു മൂഢ നീ പോട

കേവലമൊരു കീടകമല്ലോ നീ

ഏവം ചൊൽവതും നല്ലതിനല്ല

അർത്ഥം: 

എടാ മഠയാ, എന്നോട് പോകാൻ പറയാൻ ഈ ഭൂമിയിൽ ആരാണുള്ളത്? ഒരു പുഴു മാത്രം ആയ നീ ഇങ്ങനെ പറയുന്നത് നല്ലതിനല്ല.