നിശിചരരല്ല കരയുന്നു നൂനം 

രാഗം: 

പുന്നഗവരാളി

താളം: 

ചെമ്പ

ആട്ടക്കഥ: 

ബാലിവധം

കഥാപാത്രങ്ങൾ: 

സീത

ചരണം 2
നിശിചരരല്ല കരയുന്നു നൂനം
ദാശരഥിരാമന്‍ തന്നെയഹോ
ആശു നീ ചെല്ലുക തത്സവിധേ
വില്ലും വിശിഖവരങ്ങളുമേന്തിയുടന്‍

അർത്ഥം: 

നിശിചരരല്ല കരയുന്നു നൂനം:- കരയുന്നതു തീര്‍ച്ചയായും രാക്ഷസരല്ല. ദശരഥപുത്രനായ രാമന്‍ തന്നെയാണ്. കഷ്ടം! നീ വേഗത്തില്‍ ചാപബാണങ്ങളോടുകൂടി അദ്ദേഹത്തിന്റെയടുത്തേക്ക് ചെല്ലുക.