നന്നുനന്നേവം ചൊല്ലുന്ന

രാഗം: 

സൌരാഷ്ട്രം

താളം: 

അടന്ത

ആട്ടക്കഥ: 

ബാലിവധം

കഥാപാത്രങ്ങൾ: 

അയോമുഖി

നന്നുനന്നേവം ചൊല്ലുന്ന നിങ്ങൾ

ഇന്നു ജീവിച്ചുപോകുന്നതില്ല

കൊന്നീടുന്നുണ്ടു നിങ്ങളേയും ഞാൻ

ഇന്നി ഏവമുരയ്ക്കിലവശ്യം

അർത്ഥം: 

നല്ലത് നല്ലത്, ഇങ്ങനെ പറയുന്ന നിങ്ങൾ രണ്ടു പേരും ഇന്ന് ജീവനോടെ പോകില്ല. തീർച്ചയായും ഇങ്ങനെ പറയുന്ന നിങ്ങളെ ഞാൻ കൊല്ലുന്നുണ്ട്.