ദേവരബാല സൌമിത്രേ

രാഗം: 

പുന്നഗവരാളി

താളം: 

ചെമ്പ

ആട്ടക്കഥ: 

ബാലിവധം

കഥാപാത്രങ്ങൾ: 

സീത

ശ്ലോകം
ഈവണ്ണമങ്ങലറി ഹാടകതാടകേയന്‍
ഭൂമൌ പപാത ജനകാത്മജ കേട്ടു ശബ്ദം
താവജ്ജഗാദ രഘുവീരസഹോദരന്തം
രാത്രിഞ്ചരാര്‍ത്ത ഹ്യദയം പതിമേവമത്വ

ചരണം1:
ദേവരബാല സൌമിത്രേ കേള്‍ക്ക
രോദതി കാന്തന്‍ വനഭൂമൌ
കേവലമാശരര്‍ മായയിനാലങ്ങു
പോയറിയേണം നീ വൈകാതെ

പല്ലവി:
ഹാ ഹാ കിമുകരവൈ കാമിനീ ബാലാ
ഹാ ഹാ കിമുകരവൈ

അർത്ഥം: 

ഈവണ്ണമങ്ങലറി:- പൊന്‍‌മാനായിവന്ന മാരീചന്‍ രാമബാണമേറ്റ് ഇങ്ങിനെ അലറിക്കൊണ്ട് നിലംപതിച്ചു. സീത ആ ശബ്ദംകേട്ട് അത് രാക്ഷസപീഡിതനായ രാമന്റേതാണെന്നു കരുതി, ആ ഭര്‍ത്യസഹോദരനോട് പറഞ്ഞു.

ദേവരബാല:- സ്ത്രീയായ ഞാന്‍ എന്തുചെയ്യാൻ‍?