ദശരഥവയസ്യനാം ഗൃദ്ധ്രരാജനാകുന്നു

രാഗം: 

കാമോദരി

താളം: 

മുറിയടന്ത

ആട്ടക്കഥ: 

ബാലിവധം

കഥാപാത്രങ്ങൾ: 

ജടായു

ഇഥം രുദന്ത്യാ ജനകാത്മജായാഃ

പുനഃ പുനർഭീതമെതേർവിലാപം

നിശമ്യ ചാഗത്യ നിർദ്ധമാർഗ്ഗം

നിശാചരേന്ദ്രം സ ജടായുരൂചേ

ദശരഥവയസ്യനാം ഗൃദ്ധ്രരാജനാകുന്നു ഞാന്‍

നിശിചരേശ്വര ചെറ്റുനില്ക്ക നില്ക്കടോ

ഹന്ത രാമദാരങ്ങളെ കൊണ്ടുപോക യോഗ്യമല്ല

പങ്‌ക്തികണ്ഠ സീതയേ നീ മോചിച്ചിടണം

അർത്ഥം: 

ശ്ലോകം: ഇപ്രകാരം പേടിച്ചുകൊണ്ട് തുടരെ തുടരെ കരയുന്ന സീതയുടെ നിലവിളി കേട്ട് ജടായു വന്ന് രാക്ഷസേന്ദ്രന്റെ വഴി മുടക്കി നിന്നുകൊണ്ട് പറഞ്ഞു.

പദം:ഞാൻ ദശരഥന്റെ സുഹൃത്തായാ പക്ഷിരാജാവാകുന്നു. എന്നോട് എതിർത്തേ നിനക്ക് പോകാൻ പറ്റൂ. കഷ്ടം! രാമന്റെ ഭാര്യയെ കട്ടുകൊണ്ട് പോകുന്നത് ശരിയല്ല. അല്ലയോ രാവണാ, സീതയെ നീ മോചിപ്പിക്കണം.