കഷ്ടമീവണ്ണമുരയ്ക്കരുതേ

രാഗം: 

സാവേരി

താളം: 

ചെമ്പ

ആട്ടക്കഥ: 

ബാലിവധം

കഥാപാത്രങ്ങൾ: 

ലക്ഷ്മണൻ

ചരണം 3
കഷ്ടമീവണ്ണമുരയ്ക്കരുതേ ദേവി
ഒട്ടുമഹം വഞ്ചകനല്ല
ദുഷ്ടകൌണപരിഹ ഹതരായതു
ഞെട്ടരുതേ അവര്‍മായയിനാലേ

അർത്ഥം: 

കഷ്ടമീവണ്ണമുരയ്ക്കരുതേ:- കഷ്ടം! ദേവി ഈ വിധം പറയരുതേ. ഞാന്‍ ഒട്ടും വഞ്ചകനല്ല. വധിക്കപ്പെട്ടത് ദുഷ്ടരാക്ഷസരാണ്. അവരുടെ മായാപ്രയോഗത്താല്‍ ഭവതി ഭയപ്പെടരുതേ.