ഇന്നി ഏവമുരയ്ക്കിലവശ്യം

രാഗം: 

സൌരാഷ്ട്രം

താളം: 

അടന്ത

ആട്ടക്കഥ: 

ബാലിവധം

കഥാപാത്രങ്ങൾ: 

ലക്ഷ്മണൻ

ഇന്നി ഏവമുരയ്ക്കിലവശ്യം

നിന്നുടെ മുലകൾ നാസികയും

ഇന്നറുത്തു ഞാൻ യാത്രയാക്കീടുവൻ

വന്നടുക്കാതെ പോക നീ മൂഢേ

അർത്ഥം: 

ഇങ്ങനെ പറയുന്ന നിന്റെ മുലകളും മൂക്കും തീർച്ചയായും ഞാൻ അറുത്ത് നിന്നെ യാത്രയാക്കുന്നുണ്ട്. അതിനാൽ അടുക്കരുത് മഠയേ.