ആശരനാരിയാകിയ ഘോരേ

രാഗം: 

സൌരാഷ്ട്രം

താളം: 

അടന്ത

ആട്ടക്കഥ: 

ബാലിവധം

കഥാപാത്രങ്ങൾ: 

ലക്ഷ്മണൻ

ആശരനാരിയാകിയ ഘോരേ

ദശരഥനു സുതനാകിയ രാമൻ

വരുമളവിൽ വഴിയിൽ നിൽക്കാതെ

ദൂരവെ വാങ്ങിപ്പോക വൈകാതെ

അർത്ഥം: 

അസുരസ്ത്രീയായ ഭീകരീദശരഥപുത്രനായ രാമന്റെ വഴിയിൽ നിൽക്കാതെ വേഗം ദൂരെ പോക.