അസ്തു തഥാ തവ പാണിയെത്തന്നു

രാഗം: 

കാമോദരി

താളം: 

ത്രിപുട

ആട്ടക്കഥ: 

ബാലിവധം

കഥാപാത്രങ്ങൾ: 

ശ്രീരാമൻ

അസ്തു തഥാ തവ പാണിയെത്തന്നു ഞാൻ

സഖ്യത്തെ ചെയ്തീടുന്നേൻ

നിൻ കളത്രാപഹാരി ബാലിയെക്കൊന്നിട്ടു

രാജ്യവും നൽകീടുന്നേൻ

ദർപ്പമിയലുമമോഘങ്ങളാമെന്റെ

ബാണങ്ങളെ കാൺകെടോ ജീവ-

ദർപ്പഹാരികൾ രിപുകുലത്തിന്നിവ

സുഗ്രീവ സൂര്യസുത