രാഗം:
കാമോദരി
താളം:
പഞ്ചാരി
കഥാപാത്രങ്ങൾ:
ധൃതരാഷ്ട്രൻ
വാരണാവതമെന്നുണ്ടൊരു
വാസഭൂമി വാരണാരിതുല്യവിക്രമ
ഇന്നു വായുനന്ദനാദിയോടൊത്തു വാഴ്ക
നന്ദിയോടുമവിടെ വൈകാതെ
തത്ര വാണിടുന്നവനു മേലില്‍ വൈകിടാതെ
ശത്രുജയവുമാശു വന്നിടും
ധന്യശീല വാരണാവതേ ധര്‍മ്മതനയ
ചെന്ന് വാഴ്ക സോദരൈസ്സമം
അർത്ഥം:
വാസഭൂമി=താമസിക്കാനുള്ള സ്ഥലം. വാരണാരി=സിഹം. വാരണാരി തുല്യ വിക്രമ=സിംഹത്തിനു തുല്യമായ പരാക്രമം ഉള്ളവനെ. വായുനന്ദനന്‍=ഭീമസേനന്‍. ആദിയോടൊത്തു=മുതലായവരോട് ഒന്നിച്ച്. തത്ര=അവിടെ.