പുറപ്പാട്-പഞ്ചപാണ്ഡവന്മാര്‍ രംഗം 1 . ധൃതരാഷ്ട്രന്‍, ധര്‍മപുത്രന്‍; രംഗം 2 .ധര്‍മപുത്രന്‍, പുരോചനന്‍; രംഗം 3 . ധര്‍മപുത്രന്‍, ആശാരി, ഭീമന്‍, അര്‍ജ്ജുനന്‍; രംഗം 4 . കുന്തി, [ധര്‍മപുത്രന്‍] ഭീമന്‍, [അര്‍ജ്ജുനന്‍, നകുലന്‍, സഹദേവന്‍]; രംഗം 5 . ഭീമന്‍, [കുന്തിയും പാണ്ഡവരും]; രംഗം 6 . ഹിഡിംബന്‍, ഹിഡിംബി; രംഗം 7 . ലളിത, ഭീമന്‍, ഹിഡിംബന്‍; രംഗം 8 . വ്യാസന്‍, ഭീമന്‍; രംഗം 9 . ഭീമന്‍, ലളിത; രംഗം 10 . ഘടോല്ക്കചന്‍, ഭീമന്‍, ലളിത; രംഗം 11 . ബ്രാഹ്മണനും പത്നിയും; രംഗം 12 . കുന്തി, ബ്രാഹ്മണന്‍; രംഗം 13 . ഭീമന്‍, കുന്തി; രംഗം 14 . ഭീമന്‍, ബ്രാഹ്മണന്‍; രംഗം 15 . ഭീമന്‍; ബകവധം കഴിഞ്ഞ ഉടനെ (താടിക്ക് എഴുന്നേറ്റ് പോകാന്‍) തിരശ്ശീല വേണമെങ്കിലും ബ്രാഹ്മണര്‍ പ്രവേശിക്കുന്നത് ഒരു പ്രത്യേക രംഗമായി കവി കല്പിച്ചിട്ടില്ല- പതിവുപോലുള്ള ശ്ലോകമില്ല-ഭീമന്‍ ധനാശി തൊഴുന്നു. 1 ധൃതരാഷ്ട്രന്‍ പച്ച ɪɪ ചുട്ടിയുടെ സ്ഥാനത്തു നീണ്ട കറുത്ത താടി 2 ധര്‍മ്മപുത്രന്‍ പച്ച ɪɪ 3 പുരോചനന്‍ മിനുക്ക് കുട്ടി ദൂതന്‍ പോലെ 4 ആശാരി മിനുക്ക് ɪɪ ചടങ്ങില്‍ പ്രത്യേക അഭ്യാസം വേണം 5 ഭീമന്‍ പച്ച ɪɪ, കുട്ടി 5 ഭീമന്‍ പച്ച ɪ വ്യാസന്‍ മുതല്‍ 6 അര്‍ജ്ജുനന്‍ പച്ച കുട്ടി 7 കുന്തി സ്ത്രീ രണ്ടാം സ്ത്രീ 8 ഹിഡിംബന്‍ കത്തി ɪɪ 9 ഹിഡിംബി കരി രണ്ടാം താടി 9 ,, ലളിത സ്ത്രീ ഒന്നാം സ്ത്രീ 10 വ്യാസന്‍ മഹര്‍ഷി ɪɪ 11 ഘടോല്ക്കചന്‍ കത്തി കുട്ടി 12 ബ്രാഹ്മണന്‍ മിനുക്ക് ɪɪ 13 ബ്രാഹ്മണസ്ത്രീ ɪɪ, കുട്ടി 14 ബകന്‍ ചുവന്ന താടി ഒന്നാം താടി 15, 16 ബ്രാഹ്മണന്‍ കുട്ടി 4 -ഉം 5 -ഉം രംഗങ്ങളില്‍ നകുല സഹദേവന്മാരും വേണ്ടതാണ്-അവര്‍ക്കൊന്നും ആടാനില്ലെങ്കിലും. ബ്രാഹ്മണ പത്നിക്ക് സ്ത്രീ വേഷം കെട്ടാതെ തല മൂടിപ്പുതച്ചിരിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്-ബ്രാഹ്മണ സ്ത്രീയായതുകൊണ്ടും ഏറെ ആടുവാനില്ലാത്തതിനാലും അങ്ങനെയാക്കിയാല്‍ തെറ്റില്ല. ആദ്യവസാനം ഭീമനാണ്. എന്നാല്‍ മുഴുവന്‍ കളിക്കുമ്പോള്‍ ഹിഡിംബവധം കഴിയുന്നതുവരെ ഇടക്ക് (വ്യാസന്‍റെ രംഗം കൂടി) ഭീമന്‍ ഇടത്തരമായിരിക്കും. ഇങ്ങനെ ഒന്നാംതരം ആദ്യവസാനത്തിനും ഒന്നാംതരം സ്ത്രീവേഷത്തിനും ഒന്നാംതരം താടിക്കും ഒന്നാംതരം കുട്ടിത്തരത്തിനും (പുരോചനന്‍, ഘടോല്ക്കചന്‍) വകയുള്ള കഥയാണ് ബകവധം.