ധർമ്മപുത്രരും കൂട്ടരും വാരണാവതത്തിൽ എത്തുന്നു. അവിടെ പുരോചനൻ സ്വയം പരിചയപ്പെടുത്തി പാണ്ഡവർക്ക് താമസിക്കാനായി ഒരു ഇല്ലം രാജകൽപ്പന പ്രകാരം നിർമ്മിച്ചതായി ധർമ്മപുത്രരെ അറിയിക്കുകയും ചെയ്യുന്നു.
ധൃതരാഷ്ട്രരുടെ കൽപ്പന പ്രകാരം ഇവിടെ താമസിക്കുന്ന ഞങ്ങൾക്ക് നല്ലതല്ലാതെ ഒന്നും വരികയില്ല എന്ന് സ്വയം സമാധാനിച്ച് ധർമ്മപുത്രരും കൂട്ടരും അവിടെ താമസം തുടങ്ങുന്നു.
ഇത്രയുമാണ് ഈ രംഗത്തിൽ ഉള്ളത്.