രാഗം:
ഘണ്ടാരം
താളം:
ചെമ്പട 16 മാത്ര
കഥാപാത്രങ്ങൾ:
കുന്തി
വായുജേന ഭുജതോവതാരിതാന്‍
വീക്ഷ്യ ദീനമനസസ്സു താന്‍ വനേ
ചിന്തയാ ശ്രമവശാച്ച പീഡിതാ
കുന്തിഭോജതനയാബ്രവീദ്വച:
പല്ലവി:
നന്ദനന്മാരേ ഇന്നു നിങ്ങളെ
ഖിന്നന്മാരായി കാണ്‍ക കാരണാല്‍
അനുപല്ലവി:
വെന്തുരുകുന്നു എന്റെ മാനസം
എന്തുചെയ്‌വതും ഹന്ത ദൈവമേ
ചരണം 1
നിര്‍മ്മലനായ ധര്‍മ്മജന്‍ തന്റെ
നന്മുഖം കാണ്‍ക വെണ്മകൂടാതെ
ചരണം 2
വിക്രമമുള്ള ശക്രജദേഹം
നല്ക്കാന്തിവെടിഞ്ഞ് ഒക്കെ മാഴ്കുന്നു
ചരണം 3
നകുലനാമെന്റെ നന്ദനന്‍ പാരം
ആകുലനായി വന്നതു കാണ്‍ക
ചരണം 4
സഹജധൈര്യവാന്‍ സഹദേവന്‍ ബാലന്‍
സഹിയാഞ്ഞു താപം തളരുന്നു ദേഹം
ചരണം 5
പുന്നാഗവരാളി
ഹാ ഹാ പെരുകുന്നു ദേഹതാപവും
ദാഹവും ഗന്ധവാഹനനന്ദന
അർത്ഥം:
ശ്ലോകം
ഭീമസേനന്‍ താഴെയിറക്കിവച്ച ദീനന്മാരായ പുത്രന്മാരെക്കണ്ട് ചിന്തയാലും യാത്രാക്ഷീണത്താലും ദു:ഖിതയായ കുന്തീദേവി ഇപ്രകാരം പറഞ്ഞു
പദം
പുത്രന്മാരേ നിങ്ങളെ ദു:ഖിതരായി കണ്ടതിനാല്‍ എന്‍റെഹൃദയം വെന്തുരുകുന്നു. ഹാ ദൈവമേ ഞാന്‍ എന്താണ് ചെയ്യേണ്ടത്. (ഭീമനോട്) നിര്‍മ്മലനായ ധര്‍മ്മപുത്രന്‍റെ സുന്ദരമായ മുഖം മങ്ങിപ്പോയത് കാണുക. ഇന്ദ്രപുത്രനായ അര്‍ജുനന്‍റെ ശരീരം സൌന്ദര്യം നശിച്ചു വാടുന്നു.
പുത്രനായ നകുലന്‍ ദു:ഖിതനായിരിക്കുന്നത് കണ്ടാലും. ധീരനായ സഹദേവന്‍റെ ദേഹം അസഹ്യമായ ദു:ഖം കൊണ്ടു വാടുന്നു. അല്ലയോ വായുപുത്രാ ശരീര ക്ലേശവും താപവും വര്‍ധിക്കുന്നു.