രാഗം:
ഭൈരവി
താളം:
ചെമ്പട 16 മാത്ര
കഥാപാത്രങ്ങൾ:
ഭീമൻ
പല്ലവി:
അഗ്രജനോടു വ്യഗ്രം കൂടാതെ
അഗ്രേ കാണ്‍കൊരു ന്യഗ്രോധം തന്നെ
അനുപല്ലവി:
ഇത്തരുവിന്റെ നല്‍ത്തണല്‍ തന്നില്‍
അത്തല്‍ കൂടാതെ പാര്‍ത്താലും നിങ്ങള്‍
ചരണം 1
കമലഗന്ധവും ഭ്രമരനാദവും
സമയേ കേള്‍ക്കുന്നു കമലസൂചകം
ചരണം 2
ആനയിച്ചു ഞാന്‍ പാനീയമിഹ
ദീനമെന്നിയെ ദാനം ചെയ്തീടാം
അർത്ഥം:
നിങ്ങള്‍ ജ്യേഷ്ഠനോടും കൂടി ഭയം കൂടാതെ മുന്നില്‍ കാണുന്ന പേരാലിന്‍റെ തണലില്‍ ഇരുന്നാലും. സമീപത്തായി താമരപ്പൂവിന്‍റെ ഗന്ധവും വണ്ടുകളുടെ ശബ്ദവും കേള്‍ക്കുന്നു. അടുത്തു തന്നെ വെള്ളമുണ്ട് എന്നതിന്‍റെ സൂചനയാണ്.
ഞാന്‍ പ്രയാസം കൂടാതെ വെള്ളം കൊണ്ടുവന്നു തരാം