മുനിവര്യഗിരാ വിനിശ്ചിതാത്മാ

രാഗം:
കേദാരഗൌഡം

മുനിവര്യഗിരാ വിനിശ്ചിതാത്മാ
മനുജേശാവരജോ മരുത്തനൂജ:
തനയം ക്ഷണപൂര്‍ണ്ണയൌവനാഢ്യം
ജനായമാസ ഘടോല്ക്കചം ഹിഡിംബ്യാം

അർത്ഥം:
വേദവ്യാസ മഹര്‍ഷിയുടെ ഉപദേശത്താല്‍ സംശയമെല്ലാമകന്നു കര്‍ത്തവ്യബോധമുദിച്ച ഭീമസേനന്‍ ക്ഷണത്തില്‍ യൌവ്വനപൂര്‍ത്തി വന്ന ഘടോല്‍ക്കചന്‍ എന്ന പുത്രനെ ഹിഡിംബിയില്‍ ഉത്പാദിപ്പിച്ചു.